തിരുവനന്തപുരം: മാസപ്പടി അഴിമതി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി സമൻസ് പതിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ മെയിലിൽ നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രതികരണം പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇഡി വ്യക്തമാക്കി.
നോട്ടീസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടീസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിവരിച്ചു. പിഎംഎൽഎ പ്രകാരം നോട്ടീസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസസ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമപ്രകാരം ഉള്ള നടപടിയാണെന്നും ഇഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചുമരിൽ നോട്ടീസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാലാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇഡി വിശദീകരിച്ചു.
ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് ഇഡി സമൻസ് പതിച്ചത്. ഉദ്യോഗസ്ഥരെത്തിയപ്പോൾ പിണറായി വിജയനോ മറ്റ് കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. അടുത്ത വെള്ളിയാഴ്ച ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പിണറായി കണ്ണൂരിലാണുള്ളത്.
സംഭവത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗ് വി ശിവൻകുട്ടി പിണറായിയുടെ വസതിയിലെത്തി. കോടതികളൊന്നും അന്വേഷണം സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഇഡി അതിവേഗ നടപടിയുമായി മുന്നോട്ടുപോകുന്നത്.
അതേസമയം, ഇഡി സമൻസ് ലഭിച്ചെങ്കിലും പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരായേക്കില്ലെന്നാണ് വിവരം. നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് ഇഡിക്ക് മറുപടി നൽകിയേക്കും.
The Enforcement Directorate (ED) has explained why it pasted a summons at the rented residence of Pinarayi Vijayan in Thiruvananthapuram in connection with the Masappadi case. According to ED officials, a notice had been sent by email the previous day, but no acknowledgment of receipt was received from Vijayan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |