SignIn
Kerala Kaumudi Online
Saturday, 24 October 2026 3.17 AM IST

പുന്നപ്ര –വയലാർ വാർഷിക വാരാചരണത്തിന് ഉജ്ജ്വലതുടക്കം

1

ആലപ്പുഴ: സമരേതിഹാസത്തിന്റെ സ്‌മരണകളുയർത്തി പുന്നപ്ര–വയലാർ വാർഷിക വാരാചരണത്തിന്‌ ഉജ്ജ്വല തുടക്കം. ദിവാൻഭരണത്തിനും രാജവാഴ്‌ചയ്‌ക്കുമെതിരെയും പ്രായപൂർത്തി വോട്ടവകാശം ജനാധിപത്യം എന്നിവയ്ക്കായും ജീവൻവെടിഞ്ഞവരുടെ സ്‌മൃതികുടീരങ്ങളിൽ രക്‌തപതാക ഉയർന്നു. 27വരെ സി.പി.എം, സി.പി.ഐ വാരാചരണകമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്നപ്രയിലും വയലാറിലുമാണ് പരിപാടികൾ. വലിയചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി.കെ.മേദിനിയും പുന്നപ്ര രക്‌തസാക്ഷി മണ്ഡപത്തിൽ വാരാചരണകമ്മിറ്റി പ്രസിഡന്റ്‌ ഇ.കെ ജയനും മാരാരിക്കുളത്ത്‌ സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസറും പതാകയുയർത്തി. വയലാറിലേക്കുളള പതാകാജാഥ മേനാശേരി മണ്ഡപത്തിൽ നിന്നാരംഭിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു സി.പി.ഐ സംസ്ഥാന ക‍ൗൺസിൽ അംഗം എം.കെ.ഉത്തമന്‌ പതാക കൈമാറി. വയലാറിൽ ആർ.നാസറും മേനാശേരിയിൽ എൻ.ജി.രാജനും പതാകയുയർത്തി. നാളെ മേനാശേരി ദിനത്തിൽ വൈകിട്ട്‌ പൊന്നാംവെളി ജംഗ്ഷനിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ.മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 26ന്‌ മാരാരിക്കുളത്ത്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അനുസ്‌മരണസമ്മേളനവും വയലാർദിനമായ 27ന്‌ വെെകിട്ട് പൊളിറ്റ്‌ ബ്യൂറോഅംഗം പിണറായി വിജയൻ പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യും. 27ന്‌ രാവിലെയാണ് വലിയചുടുകാട്‌, മേനാശേരി എന്നിവിടങ്ങളിൽനിന്ന്‌ വയലാർ ബലികുടീരത്തിലേക്കുളള ദീപശിഖാറാലി. വയലാറിലേക്കുള്ള ദീപശിഖാപ്രയാണത്തിന് എം.വി.ഗോവിന്ദൻ ദീപം പകരും. 11ന്‌ ദീപശിഖകൾ രക്‌തസാക്ഷി മണ്ഡപത്തിലെത്തും. പുഷ്‌പാർച്ചന, വയലാർരാമവർമ്മ അനുസ്‌മരണ സാഹിത്യസമ്മേളനം എന്നിവയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUNNAPRA, VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA