
തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ടി.വി.അനുപമയെ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നിൽ താനല്ലെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ. അനുപമ മികച്ച ഉദ്യോഗസ്ഥയാണ്. ഒരു പരാതിയുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ ഉദ്യോഗസ്ഥരെ മാറ്റുന്നത്. അനുപമയുടെ മാറ്റം സ്വാഭാവിക നടപടികളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് അനുപമയെ മാറ്റിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണം. അതേസമയം, അനുപമ ആവശ്യപ്പെട്ട പ്രകാരമാണ് മാറ്റമെന്നും സൂചനയുണ്ട്. കുറച്ചു നാളുകൾക്ക് മുൻപാണ് അനുപമയ്ക്ക് ഗതാഗത സെക്രട്ടറിയുടെ ചുമതല നൽകിയത്. എന്നാൽ വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുമായും മറ്റും ഒത്തുപോകാൻ കഴിയാത്തതിനാൽ അനുപമ തന്നെ ചീഫ് സെക്രട്ടറിയോടു മാറ്റം ആവശ്യപ്പെട്ടെന്നാണ് വിവരം. അനുപമയ്ക്കെതിരെ ഉദ്യോഗസ്ഥ സംഘടന മന്ത്രിക്കു പരാതി നൽകിയെന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |