SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.58 PM IST

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യൽ പുരോ​ഗമിക്കുന്നു

cheranalloor-accident
മരിച്ച ജയബാലകൃഷ്ണൺ,​ ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയ ബെൻസ്

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യൽ. ഉച്ചയ്ക്ക് 2.40 ഓടെയാണ് ജഡ്ജിയെ വിളിച്ചു വരുത്തിയത്. കേസിൽ ജഡ്ജിയെയും പ്രതി ചേർത്തിരുന്നു.

നേരത്തെ അന്വേഷണസംഘം ജഡ്ജിയുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സഹകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യങ്ങളോട് വിമുഖത കാട്ടിയ ജഡ്ജി ചോദ്യം ചെയ്യാൻ കോടതി ഉത്തരവുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകൻ ബെൻസ് കാറുമായി പുറത്തുപോയതെന്നാണ് ജഡ്ജിയുടെ മൊഴി. മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം മൊഴി നൽകിയതായാണ് വിവരം.

കേസിൽ ജില്ലാ ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിരുന്നു. 17 കാരൻ മുമ്പും കാർ ഓടിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സമൂഹമാദ്ധ്യമ പേജുൾപ്പെടെ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകടയുടമ ജയബാലകൃഷ്ണൻ മരിച്ചത്. കച്ചവടം കഴിഞ്ഞ് കട പൂട്ടി മടങ്ങും വഴി പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കാർ കണ്ടെയ്നർ റോഡിൽ ചേരാനല്ലൂർ ഭാഗത്തുവച്ച് ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ട‍‍‌ർ പൂ‍ർണമായും കാറിന്റെ മുൻ ഭാഗം ഭാഗികമായും തക‍ർന്നിരുന്നു.

English Summary

The Crime Branch questioned an Additional District Judge in connection with the Cheranalloor vehicle accident case. The judge, father of the 17-year-old accused, is also named as an accused. Questioning at Ernakulam Police Club followed High Court permission. The judge stated his son took the car without his consent and he was unaware his son knew driving.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT CASE, ADDITIONAL DISTRICT JUDGE, ED QUESTIONING, KERALA ROAD ACCIDENT, ADDITIONAL DISTRICT JUDGE QUESTIONED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA