SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.04 PM IST

ബെൽറ്റെന്ന് കരുതി എടുക്കാൻ കുനിഞ്ഞു, ചീറ്റി ഉയർന്നുപൊങ്ങി കൂറ്റൻ രാജവെമ്പാല, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

READ ENGLISH VERSION
king-cobra
വീട്ടിനുള്ളിൽ കണ്ടെത്തിയ രാജവെമ്പാല

കോട്ടയം: ഡൈനിംഗ് ഹാളിലെ നിലത്ത് കിടക്കുന്നത് കറുത്ത ബെൽറ്റാണെന്ന് കരുതി എടുത്തുമാറ്റാൻ ചെന്നപ്പോൾ കണ്ടത് കൂറ്റൻ രാജവെമ്പാലയെ. കോട്ടയം എരുമേലി ഏയ്‌ഞ്ചൽവാലി പൊങ്ങന്താനം ബാബുവിന്റെ വീട്ടിലാണ് സംഭവം. ബാബു അടുത്തേക്ക് പോയപ്പോൾ ചുരുണ്ടുകിടന്ന കൂറ്റൻ രാജവെമ്പാല ചീറ്റി ഉയർന്നുപൊങ്ങുകയായിരുന്നു. മുറിക്കുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ ഭയന്നോടി. പിന്നാലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മുണ്ടക്കയം വനംവകുപ്പ് ഓഫീസിൽനിന്ന് സ്‌നേക്ക് ക്യാച്ചേഴ്സ് എത്തിയെങ്കിലും ഇവർ രാജവെമ്പാലയെ കണ്ടതോടെ വണ്ടംപതാൽ ആർആർ ടീമിനെ വിവരമറിച്ചു. അവർ എത്തുമ്പോഴും പാമ്പ് അവിടെത്തന്നെ ചുരുണ്ടുകിടപ്പായിരുന്നു. ആർആർ ടീം പിടികൂടാൻ ശ്രമം തുടങ്ങിയപ്പോഴേക്കും പാമ്പ് അടുത്തുള്ള ടോയ്ലറ്റിലേക്ക് കയറി. വീണ്ടും പാമ്പ് കിടപ്പുമുറിയിലെത്തി. മേശയുടെ അടിയിൽനിന്നാണ് പിടികൂടിയത്. വനത്തിന് സമീപമാണ് ഇവരുടെ വീട്. രാവിലെ മുന്നിലെ കതക് തുറന്നിട്ട സമയത്താകാം പാമ്പ് കയറിയതെന്നാണ് കരുതുന്നത്. രാജവെമ്പാലയെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾവനത്തിലേക്ക് തുറന്നുവിട്ടു.

English Summary

A family in Pongathanam, Angelvalley, Erumeli, Kottayam, had a frightening encounter with a huge king cobra inside their home. The house owner initially mistook the snake for a black belt lying on the dining hall floor. When he approached, the cobra hissed and raised its body, frightening the family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM KING COBRA, KING COBRA IN KERALA, ERUMELI SNAKE RESCUE, KING COBRA RESCUE, KERALA SNAKE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA