SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.40 AM IST

കരിയോയിൽ പോലത്തെ എണ്ണയിൽ തയ്യാറാക്കിയ പലഹാരങ്ങൾ, എല്ലാത്തിലും ഈച്ച വട്ടമിട്ട് പറക്കുന്നു, കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച

unhealth-food
പ്രതീകാത്മക ചിത്രം

കോട്ടയം : കരിയോയിൽ പോലുള്ള എണ്ണ, വൃത്തിഹീന സാഹചര്യം, അടുക്കിവച്ചിരിക്കുന്ന പലഹാരങ്ങളിൽ ഈച്ച വട്ടമിട്ട് പറക്കുന്നു...ഇതേതെങ്കിലും തട്ടുകടകളിലേയോ ബജ്ജിക്കടകളിലേയോ കാഴ്ചയല്ല. നഗരപരിസരങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോർമകളുടെ അകമാണ്. ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇതൊക്കെ കണ്ടെത്തിയത്.

വൻകിട ബേക്കറികൾക്ക് സ്വന്തമായി ബോർമ സംവിധാനമുണ്ടെങ്കിലും ചെറു ടീ ഷോപ്പുകളിലും ബേക്കറികൾക്കും മറ്റും പലഹാരങ്ങൾ വിതരണം ചെയ്യാൻ വീടുകൾ കേന്ദ്രീകരിച്ച് നിരവധി ചെറുബോർമകളാണ് പ്രവർത്തിക്കുന്നത്. ആയിരത്തിലേറെ പലഹാരങ്ങളാണ് ഒരുദിവസം ഇവിടെ നിന്ന് ഉണ്ടാക്കിയെടുക്കുന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ 15 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു. വൃത്തിഹീനമായി സൂക്ഷിച്ചിരുന്ന 1,315 എണ്ണപ്പലഹാരങ്ങളും കണ്ടെത്തി.

പരിശോധനയില്ല, ലൈസൻസും


കുടിൽവ്യവസായം പോലെ തുടങ്ങുന്ന സംരംഭങ്ങളിൽ പരിശോധന കാര്യക്ഷമല്ല. ഇതൊന്നും എവിടെയാണെന്ന് പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. ഭക്ഷ്യസുരക്ഷാ ലൈസൻസും നേടാറില്ല. അതിരാവിലെ പലഹാരങ്ങളുണ്ടാക്കി വാഹനങ്ങളിൽ കടകളിൽ കൃത്യമായി എത്തും. ചില്ലുകൂടുകളിൽ കാണുന്ന കൊതിയൂറുന്ന പലഹാരങ്ങൾ നമ്മൾ വാങ്ങും.എവിടെ നിന്നാണ് ഇവ വരുന്നതെന്ന് തിരക്കാറുമില്ല.


5 സ്ഥാപനങ്ങൾക്ക് പിഴ, രണ്ടെണ്ണം പൂട്ടി


തിരുനക്കര, കുമ്മനം, ഈരാറ്റുപേട്ട, പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി നാല് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ആകെ 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ലൈസൻസില്ലാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നിയമലംഘനങ്ങൾ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

English Summary

Kottayam's Food Safety Department inspections revealed unhygienic conditions in home-based snack production units ("bormas"). Authorities seized 15 liters of stale oil and 1,315 unhygienically stored snacks. Two unlicensed, unsanitary units were sealed, five establishments fined, and eight received notices for operating in breach of regulations, often supplying small bakeries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNHEALTHY FOOD, BLACK SEA OIL TANKER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA