SignIn
Kerala Kaumudi Online
Sunday, 25 October 2026 10.13 PM IST

ചേരാനല്ലൂർ വാഹനാപകടം : ജഡ്‌ജിയുടെ മകന് ജാമ്യം ലഭിച്ചതിൽ കർശന നടപടിക്ക് നിർദ്ദേശം,​ പ്രതിക്കെതിരെ നരഹത്യാകുറ്റം ചുമത്തി

READ ENGLISH VERSION

cheranallur-accident-judg

തിരുവനന്തപുരം : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ അടിയന്തര നടപടിക്ക് മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിക്ക് നിർദ്ദേശം നൽകി. അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

ഞായർ പുലർച്ചെ മൂന്നുമണിയോടെയാണ് 17കാരൻ ഓടിച്ച കാർ ഇടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) മരിച്ചത്. ആലുവയിലെ ഫ്ളാറ്റിൽനിന്നാണ് വീട്ടുകാർ അറിയാതെ ജഡ്ജിയുടെ മകൻ കാറുമായി പുറത്തുപോയത്. ചിറ്റൂരിനടുത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയിൽ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. അപകടത്തിന് പിന്നാലെ 17കാരനെതിരെ കേസെടുത്തെങ്കിലും വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇത് വിവാദമായതോടെയാണ് മന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത്.

അതിനിടെ കാറോടിച്ച 17കാരനെതിരെ മനഃപൂർ‌വമുള്ള നരഹത്യാ കുറ്റം ചുമത്തി. നേരത്തെ അശ്രദ്ധ മൂലമുള്ള മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അപകടത്തിൽ 17കാരന്റെ പിതാവും കാറുടമയുമായ അഡിഷണൽ സെഷൻസ് ജഡ്‌ജിക്കെതിരെയും കേസെടുത്തേക്കും. മോട്ടോർ വെഹിക്കിൾ നിയമ പ്രകാരവും ബി.എൻ.എസ് പ്രകാരവുമുള്ള കുറ്റങ്ങളാകും ചുമത്തുക. ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശിച്ചതായി എ.ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT, CHERANALLOOR CAR ACCIDENT, RAMESH CHENIITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA