
പാലക്കാട് : പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച മേളകൾ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്ന് ജില്ലാകളക്ടർ കെ. സുധീർ അറിയിച്ചു.
അതേസമയം വയനാട് ജില്ലയിൽ ദുരിത്വാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുര്രിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മഴ കുറഞ്ഞ സാഹചര്യത്തിലുമാണ് അവധിയെന്ന് കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |