
തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാദ്ധ്യതയാണെന്ന വിദഗ്ദ്ധസമിതി റിപ്പോർട്ട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽ നേട്ടങ്ങൾ എണ്ണി പറഞ്ഞുള്ള മറു പ്രചാരണത്തിന് പാർട്ടി തീരുമാനം. കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നാരോപിച്ച് താഴെത്തട്ടിൽ പ്രതിരോധ ക്യാമ്പെയിനുമായി രംഗത്തിറങ്ങും. ഇതുസംബന്ധിച്ച് വിശദചർച്ച ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടന്നു. പ്രാദേശിക തലത്തിൽ കിഫ്ബിയുടെ നേട്ടം എണ്ണിപ്പറഞ്ഞ് പ്രചാരണം സംഘടിപ്പിക്കാനാണ് തീരുമാനം. ഓരോ നിയോജകമണ്ഡലത്തിലും കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ലഘുലേഖകൾ പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |