
തിരുവനന്തപുരം: അഞ്ചു വർഷം കൊണ്ട് 5000മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിൽ സമഗ്രമായ വൈദ്യുതിനയം ഉടൻ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. 2030ൽ 11,000മെഗാവാട്ട് വരെ ഉപഭോഗമുണ്ടാവും. ഇതിനായി ഹ്രസ്വകാല, ദീർഘകാല കരാറുകളുണ്ടാക്കുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വേണം. എൻ.ടി.പി.സിയുമായി ദീർഘകാല കരാറിന് ശ്രമിക്കുന്നു. സോളാർ വൈദ്യുതി രാത്രികാലത്തേക്ക് സംഭരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് വിപുലമാക്കും. വൈദ്യുതി നയത്തിൽ കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ നിലനിറുത്താനുള്ള പ്രഖ്യാപനമുണ്ടാവും. സ്വകാര്യവത്കരണം സർക്കാരിന്റെ ആലോചനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പവർകട്ടില്ല
ഒക്ടോബറിൽ പവർകട്ടോ ലോഡ് ഷെഡിംഗോ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച് ജി.ആർ.അനിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം വാക്കൗട്ട് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |