SignIn
Kerala Kaumudi Online
Thursday, 15 October 2026 5.00 AM IST

മണിയാർ വൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കും

1

തിരുവനന്തപുരം: മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ പറഞ്ഞു. പഴകുളം മധുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയുമായുള്ള പദ്ധതി കരാർ 2024 ഡിസംബർ 31ന് അവസാനിച്ചിരുന്നു. 2026 ഏപ്രിൽ 29ന് പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും കമ്പനി ജീവനക്കാർ തടഞ്ഞു. കമ്പനി ഹൈക്കോടതിയെ സമീപിച്ചു. വിഷത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ 2026 മേയ് രണ്ടിന് നിയമവകുപ്പ് സെക്രട്ടറി കൺവീനറായും വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും ഊർജ വകുപ്പ് സെക്രട്ടറിയും അംഗങ്ങളായും സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കമ്പനിയുടെ വാദം കേൾക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചു. ഒക്ടോബർ ആറിന് ഉന്നതതല സമിതി കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ഹൈക്കോടതി വിധിയും സമിതിയുടെ റിപ്പോർട്ടും പരിഗണിച്ചാകും നടപടിയെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIMALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA