
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി 12-ാം ക്ലാസ് വരെ വ്യാപിപ്പിക്കുന്നതിന് കേന്ദ്രത്തോട് സംസ്ഥാനം സമ്മതം അറിയിച്ചെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ജൂൺ 30ന് കത്ത് ലഭിച്ചു. ജൂലായ് 10ന് സംസ്ഥാന സർക്കാർ സമ്മതം അറിയിക്കുകയായിരുന്നു. ടി.പി.അഷ്റഫലിയുടെ സബ്മിഷനിലായിരുന്നു മന്ത്രിയുടെ മറുപടി. തുടർനിർദ്ദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കും. പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യൂണിഫോം അനുവദിക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |