
തിരുവനന്തപുരം: പുതുക്കിയ വൈദ്യുതി കണക്ഷൻ നിരക്കുകൾ പ്രാബല്യത്തിൽ. റെഗുലേറ്ററി കമ്മിഷന്റെ സെപ്റ്റംബർ 23ലെ ഉത്തരവ് പ്രകാരമാണ് കെ.എസ്.ഇ.ബി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്.
പുതിയ സർവ്വീസ് കണക്ഷൻ, കണക്റ്റഡ് ലോഡ് മാറ്റം, ഫേസ് മാറ്റം, ഹൈ ടെൻഷൻ കണക്ഷനുകൾ എന്നിവയ്ക്ക് എസ്റ്റിമേറ്റ് എടുക്കാതെയും ഓഫീസിലെത്താതെയും പണമടയ്ക്കാവുന്ന നിരക്കുകളാണിവ. നേരത്തെ, കണക്ഷനായി ലൈനോ പോസ്റ്റോ ട്രാൻസ്ഫോർമറോ സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ ചെലവ് മുഴുവനും ഉപഭോക്താവ് വഹിക്കേണ്ടിയിരുന്നു. ഇനി ആവശ്യമായ കണക്ടഡ് ലോഡിനനുസരിച്ചുള്ള തുക മതിയാകും. അപേക്ഷാഫീസിനൊപ്പം പണടമയ്ക്കാം.
നിരക്ക് ഇങ്ങനെ
4 പോസ്റ്റുൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈനിന് ഈടാക്കിയിരുന്ന 51,425 രൂപ 5000 രൂപയാക്കി
2 കിലോവാട്ട് വരെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് 2000 രൂപ എന്ന പുതിയ സ്ലാബ് ഉൾപ്പെടുത്തി
ഒരു കിലോവാട്ട് വരെ 2,500 രൂപയാണ് നിരക്ക്. 1-2 കിലോവാട്ടിന് 3,000 രൂപ, 2-5 കിലോവാട്ടിന് 5,000രൂപ
ത്രീഫേസ്: 10 - 30 കെ.വി.എ/കിലോവാട്ട് വരെ 1,560 രൂപ, 30 - 40 കെ.വി.എ/കിലോവാട്ട് വരെ 2,890 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |