
തിരുവനന്തപുരം: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈദിക് ധർമ്മ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ 95 കേന്ദ്രങ്ങളിൽ നവരാത്രി വിശേഷാൽ ഹോമങ്ങളും മഹാചണ്ഡികായാഗവും സംഘടിപ്പിക്കുന്നു. കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിലാണ് വിശേഷാൽ ഹോമങ്ങൾ നടത്തുന്നത്.
മരുതംകുഴി കേരളാശ്രമത്തിൽ വിശേഷാൽ ഹോമങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. 16ന് രാവിലെ മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, വാസ്തുശാന്തി ഹോമം. വൈകിട്ട് മഹാസുദർശന ഹോമം. 17ന് രാവിലെ മഹാരുദ്ര ഹോമം. വൈകിട്ട് ചണ്ഡീ കലശസ്ഥാപനം, ചണ്ഡീ പാരായണം. 18ന് രാവിലെ മഹാചണ്ഡികാ ഹോമം എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |