SignIn
Kerala Kaumudi Online
Monday, 27 July 2026 1.47 PM IST

നിയമന നിയന്ത്രണമുണ്ടാകുമോ? സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവ് ചുരുക്കാൻ വകുപ്പുകളോട് സർക്കാർ

-secretariat
സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി രണ്ട് മാസം പിന്നിടുമ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്ന് റിപ്പോർട്ട്. അടുത്ത ബഡ്ജറ്റിൽ കർശനമായ ചെലവ് ചുരുക്കൽ വേണ്ടിവരുമെന്ന് ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ നൽകിയ നിർദ്ദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഈ പരാമർശം. ചെലവ് ചുരുക്കുന്നത് അടക്കമുള്ള കടുത്ത അച്ചടക്കം പാലിക്കുന്നതിനുള്ള നിർദ്ദേശവും ധനവകുപ്പ് നൽകിയിട്ടുണ്ട്.

ശമ്പളം ഒഴിച്ചുള്ള പദ്ധതി ഇതര ചെലവുകൾ ഈ വർഷത്തെ അതേ നിരക്കിൽ തന്നെയായിരിക്കണം അടുത്ത വർഷത്തേക്ക് നിശ്ചയിക്കേണ്ടത്. ഇതിനുവേണ്ടി ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണം. മാറ്റിവയ്ക്കാനുള്ള അറ്റകുറ്റപ്പണികളും ചെലവുകളും ഒഴിവാക്കണം. ഇക്കാര്യങ്ങൾ പിന്നീട് പരിഗണിക്കാം. പദ്ധതികൾ അവസാനിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല.

അധികം വരുന്ന ജീവനക്കാരെ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാനാണ് തീരുമാനം. ഇതിനായി വകുപ്പുകൾ പ്രത്യേകം പട്ടിക തയ്യാറാക്കണം. സർക്കുലർ പുറത്തുവന്നതോടെ പുതിയ നിയമനങ്ങൾ വരും കാലങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ ബഡ്ജറ്റ് തുകയേക്കാൾ കൂടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNMENT FINANCIAL CRISIS, EXPENSE CUT DEPARTMENTS, KERALA GOVERNMENT, SAAMBATHIKA PRATHISANDHI, GOVERNMENT EXPENDITURE REDUCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA