SignIn
Kerala Kaumudi Online
Monday, 27 July 2026 10.56 AM IST

ഈ അഞ്ച് ജില്ലകളിലുള്ളവർ കുട കൈയിൽ കരുതിക്കോളൂ, വരും മണിക്കൂറിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

rain-in-kerala
കൊച്ചി നഗരത്തിലെ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വരുംമണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന്‌ മുന്നറിയിപ്പ്. അടുത്ത മൂന്ന്‌ മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ‌ദിവസം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം (Low Pressure Area) തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിച്ചിരുന്നു.


വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത്, കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറാൻ സാദ്ധ്യതയുണ്ട്. തുടർന്ന് ഉച്ചയോടെ വടക്കൻ ഒഡീഷ,പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിക്കാൻ സാദ്ധ്യത.


പടിഞ്ഞാറൻ രാജസ്ഥാനും സമീപപ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ന്യൂനമർദം(Low-Pressure Area) തുടരുന്നു. കേരളത്തിൽ ജൂലായ് 30വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യത. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.

English Summary

The India Meteorological Department (IMD) has warned of moderate rainfall and strong winds in parts of Kerala over the next three hours. Isolated areas in Kottayam, Idukki, Ernakulam, Thrissur, and Kasaragod districts are likely to receive moderate rain accompanied by wind speeds of up to 30 km/h. Residents have been advised to remain cautious, especially in areas prone to strong winds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN, UPDATES, WIND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA