SignIn
Kerala Kaumudi Online
Sunday, 12 July 2026 5.15 AM IST

ജിജോ ജോൺ ജി.ടെക് ചെയർമാൻ

jijo

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി,ഐ.ടി അധിഷ്ഠിത കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി.ടെക്) ചെയർമാനായി കാൽപൈൻ ഗ്രൂപ്പ് സി.ഇ.ഒ ജിജോ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് നോഷൻസ് ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യനാണ് സെക്രട്ടറി.

ജി.ടെക് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാസ് മണ്ണാറശാല (ട്രാവൻകൂർ അനലിറ്റിക്സ്), ദീപു എസ് നാഥ് (ടെക്ഫയ ഇന്നൊവേഷൻസ്), ഫിന്നി മാത്യൂസ് (ക്വാഡൻസ്), ഗീതു ശിവകുമാർ (പാസെക്സൽ ഐടി സൊല്യൂഷൻസ്), ഹരിപ്രസാദ് കൃഷ്ണപിള്ള (എച്ച് ആൻഡ് ആർ ബ്ലോക്ക്), ഹരീഷ് മോഹൻ (വർക്ക്‌പ്ലേസ് ഇന്നൊവേഷൻസ്), മനോജ് നിർമ്മല സുകുമാരൻ (ഇഎസ് സി യൂട്ടിലിറ്റീസ് സർവീസസ്), മനു മാധവൻ (ഡിക്യൂബ് എഐ), മാത്യു ചെറിയാൻ (സെക്കാറ്റോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ്), രഞ്ജിത്ത് ബാലൻ (ഡൗട്ട്‌ബോക്സ് എഡ്യൂടൈൻമെന്റ്), ടിന ജെയിംസ് (റെവൈറി ഗ്ലോബൽ), അരുൺ നാരായൺ തെക്കേതിൽ (ടാറ്റ കൺസൾട്ടൻസി സർവീസസ്), ജീന വഹീദ് (ഫേസസ് ഇന്ത്യ ടെക്‌നോളജി), ജയഷ് പുതുപ്പറമ്പിൽ (സീറോൺ കൺസൾട്ടിംഗ്), ലവ്ജിൻ ജോൺ (ക്യുരബ് ടെക്‌നോ), നിധിൻ ബേബി (2ബേസ് ടെക്‌നോളജീസ്), വെങ്കിടേഷ് ത്യാഗരാജൻ (കാബോട്ട് ടെക്‌നോളജി), അബ്ദുൾ ഗഫൂർ കെവി (ഇൻഫിനിറ്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ്) എന്നിവരെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA