
കൊച്ചി: എൻ.ഐ.ടി, ഐ.ഐ.ഐ.ടി, GFTIs എന്നിവിടങ്ങളിലേക്കുള്ള ബി.ഇ/ ബി.ടെക്, ബി.ആർക് പ്രോഗ്രാം പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ 2027 സെഷൻ 1 പരീക്ഷ ജനുവരി 20, 21, 22, 23, 24, 28 തീയതികളിൽ സി.ബി.ടി മോഡിൽ നടക്കും. ഓൾ ഇന്ത്യ എൻട്രൻസ് ടെസ്റ്റായ ജെ.ഇ.ഇ മെയിനിൽ യോഗ്യത നേടുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് സൗജന്യമായി തയ്യാറെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തയ്യാറാക്കിയിട്ടുണ്ട്.
നാഷണൽ ടെസ്റ്റ് അഭ്യാസ് (National Test Abhyas): നാഷണൽ ടെസ്റ്രിംഗ് ഏജൻസിയുടെ നാഷണൽ ടെസ്റ്റ് അഭ്യാസ് ആപ്പ് വഴി ജെ.ഇ.ഇ മെയിൻ മോക് ടെസ്റ്റിൽ പങ്കെടുക്കാം. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണിത്. മൊബൈൽ ഫോണിലും പേഴ്സണൽ കമ്പ്യൂട്ടറിലും ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഇന്റർനെറ്റ് സൗകര്യമില്ലാത്തപ്പോഴും ആപ്പ് ഉപയോഗിക്കുകയും ചെയ്യാം. nta.ac.inൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
സാഥി: ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education -MoE) തയ്യാറാക്കിയ പോർട്ടലാണ് സാഥി. ഇതിൽ പരീക്ഷയ്ക്ക് സഹായകമാകുന്ന ലെക്ചറിംഗ് വീഡിയോ, നേരിട്ടുള്ള സംശയ നിവാരണം, മോക് ടെസ്റ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വെബ്സൈറ്റ്: sathee.iitk.ac.in
IIT-PAL: ഐ.ഐ.ടി ഡൽഹിയുമായി സഹകരിച്ച് MoE തയ്യാറാക്കിയ പോർട്ടലാണ് ഐ.ഐ.ടി പ്രൊഫസർ അസിസ്റ്റഡ് ലേണിംഗ് (IIT-PAL). 11,12 ക്ലാസുകളിലെ സിലബസ് അടിസ്ഥാനത്തിൽ ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് സഹായകമാകുന്ന രീതിയിൽ ഐ.ഐ.ടി പ്രൊഫസർമാർ തയ്യാറാക്കുന്ന വീഡിയോ ക്ലാസുകൾ ഇതു വഴി ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |