
തിരുവനന്തപുരം:പരിവാഹൻ വെബ്സൈറ്റ് പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നലെ ലേണേഴ്സ് പരീക്ഷ തടസപ്പെട്ടു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ രാവിലെ 9ന് ലേണേഴ്സ് പരീക്ഷ എഴുതാൻ നിരവധി പേർ എത്തിയിരുന്നു. പരീക്ഷ എഴുതാൻ കയറിയപ്പോഴാണ് വെബ്സൈറ്റ് പണിമുടക്കിയ വിവരം അറിഞ്ഞത്. യാതൊരു മുന്നറിയിപ്പും കൂടാതെ സോഫ്റ്റ്വെയർ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇതേതുടർന്ന് ആർ.ടി.ഒ ഓഫീസുകളിൽ നോട്ടീസ് പതിച്ചു. 18ആർ.ടി.ഒ ഓഫീസുകളും 68 സബ്ആർ.ടി.ഒ ഓഫീസുകളിലുമായാണ് ലേണേഴ്സ് പരീക്ഷകൾ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |