
തിരുവനന്തപുരം: കണ്ണൂരിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധാനം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എട്ടംഗ എസ്.ഐ.ടി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. മൊബൈലിൽ ഗെയിം കളിക്കുന്നത് രക്ഷിതാക്കൾ തടഞ്ഞതിന് കാശിയിൽ പോവുന്നെന്ന് എഴുതിവച്ച് കുട്ടി വീട്ടിൽ നിന്ന് പോയതാണ്. കാശിയിലടക്കം പൊലീസ് അന്വേഷണം നടത്തി. ദേശീയതലത്തിൽ ലുക്ക് ഔട്ട് നോട്ടീസിറക്കി. പഴുതടച്ച അന്വേഷണം ഇക്കാര്യത്തിലുണ്ടാവുമെന്നും പി.കെ പ്രവീണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |