കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ കൊച്ചി ആസ്ഥാനമായ ടാൽറോപ്പിലും കൂട്ടപ്പിരിച്ചുവിടൽ. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമയുടെ വിശദീകരണം. 10 കമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലിയെടുത്തത്. ഘട്ടംഘട്ടമായാണ് 300ഓളം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പരാതികളിൽ നടപടിയില്ലാതെ വന്നതോടെ പരസ്യപ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജോലി നഷ്ടപ്പെട്ടവർ.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടാൽറോപ്. പലതരത്തിലുള്ള ഐടി സർവീസ് നൽകുന്ന കമ്പനിയാണിത്. മൂന്ന് മാസത്തെ സാലറിയും സെറ്റിൽമെന്റ് തുകയും നൽകാനുണ്ടെന്ന് ജീവനക്കാർ പറയുന്നു. കമ്പനി ഉടമകൾ പല ഇൻവെസ്റ്റ്‌മെന്റുകളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും ഇടപെടാൻ കഴിയില്ലെന്നാണ് പ്രതികരണം. സംഭവത്തിൽ സർക്കാർ ഇടപെടണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
സമാനരീതിയിൽ അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് 800 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കോറോ ഹെൽത്തുമായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചർച്ചയും വഴിമുട്ടിയിരുന്നു. ഓഫീസുകൾ അടച്ചു പൂട്ടുമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് കമ്പനി വ്യക്തമാക്കി. 20ന് വീണ്ടും ചർച്ച നടക്കും. മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തും.
Kochi's Talrop company laid off approximately 300 employees, citing Artificial Intelligence as the reason, leaving them without pending salaries. This comes amidst similar mass layoffs at Coro Health affecting 800 workers, where ministerial discussions failed. Employees are protesting, demanding government intervention, with state and union ministers scheduled for further talks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |