SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.31 AM IST

നവംബർ മൂന്ന് മുതൽ സ്വകാര്യബസ് സമരം

k

പാലക്കാട്: പ്രിയദർശിനി സർവീസ് മൂലം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാൻ സർക്കാർ ഫലപ്രദനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ മൂന്ന് മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. പാലക്കാട് ചേർന്ന ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്തസമരസമിതി യോഗത്തിലായിരുന്നു തീരുമാനം. ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരം നടത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIVATE BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA