SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.31 AM IST

കിഫ്ബി തുടർന്നാൽ സെക്രട്ടേറിയറ്റ് ജപ്തിയിലാവും:മുഖ്യമന്ത്രി

f

തിരുവനന്തപുരം:കിഫ്ബി തുടർന്നിരുന്നെങ്കിൽ സംസ്ഥാനത്തെ സെക്രട്ടേറിയറ്റും കളക്ട്രേറ്റുകളും ജപ്തി ചെയ്ത് പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു.

തോന്നിയ പലിശയ്ക്ക് വായ്പയെടുത്ത് കുറഞ്ഞ പലിശയ്ക്ക് നിക്ഷേപിക്കുക, ടെണ്ടറില്ലാതെ ഊരാളുങ്കലിന് തോന്നിയ നിരക്കിൽ നിർമ്മാണ കരാർ നൽകുക,ചീഫ് സെക്രട്ടറിയേക്കാൾ ശമ്പളത്തിൽ നിരവധി പേരെ നിയമിക്കുക, ഒരു വീട്ടിലെ നിരവധിയാളുകൾക്ക് ഒരു മാനദണ്ഡവുമില്ലാതെ ജോലി നൽകുക, ഉപയോഗശൂന്യമായ സ്ഥലം അഞ്ചിരട്ടി വിലയ്ക്ക് വാങ്ങുക തുടങ്ങിയവയാണ് കിഫ്ബി നടത്തിയത്. ഇതുണ്ടാക്കുന്ന വൻ കട ബാധ്യത ഒടുവിൽ ജപ്തിയിലവസാനിക്കും.അധിക പലിശ

ബാധ്യത മാത്രം 400 കോടിയാണ്.വൻ പലിശയ്ക്ക് കടമെടുത്ത് പരസ്യ ചെലവിന് 203കോടി

ചെലവാക്കി. 45000 കോടിയുടെ ജോലികൾ 61000 കോടിക്കാണ് കിഫ്ബി ചെയ്തത്.

കിഫ്ബിയുടെ പത്തു വർഷത്തെ പ്രവർത്തനം സി.എ.ജി.ഓഡിറ്റിന് വിടും. കണ്ണൂരിലെ ക്രമരഹിതമായ സ്ഥലമെടുപ്പിൽ അന്വേഷണം നടത്തും.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി.എസ്.സി.റാങ്ക് ഹോൾഡർമാരുമായി എട്ടു തവണ ചർച്ച നടത്തി.അഞ്ചിൽ നാലാവശ്യങ്ങളും അംഗീകരിച്ചു.സ്കൂളുകളിലെ

വിദ്യാർത്ഥി- അദ്ധ്യാപക അനുപാതം 25 ആയി കുറയ്ക്കണമെന്ന ആവശ്യമാണ് അംഗീകരിക്കാതിരുന്നത്. അത് വൻ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.കെ.എ.എസ് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാൻ രണ്ട് ഒഴിവുകളാണുള്ളത്. മുൻ സർക്കാർ ഡെപ്യൂട്ടേഷനിൽ വിട്ട് കൃത്രിമമായി 31 ഒഴിവുകൾ തെറ്റായി കാണിക്കുകയായിരുന്നു.

സംസ്ഥാനത്ത് മരുന്നു ക്ഷാമമുണ്ടെങ്കിൽ കാരണം മുൻ സർക്കാർ ടെണ്ടറിൽ നടത്തിയ ക്രമക്കേടാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും വിതരണം ചെയ്ത് കമ്മിഷൻ

വാങ്ങി.നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ചേരാനല്ലൂരിൽ വീഴ്ച വരുത്തിയ പൊലീസുകാർ പെട്ടിയുമെടുത്ത് വീട്ടിലേക്ക് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.928കോടിയുടെ അധിക ധനാഭ്യർത്ഥന സഭ പാസാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA