SignIn
Kerala Kaumudi Online
Saturday, 24 October 2026 7.30 PM IST

ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ചുഴലിക്കാറ്റിനും സാദ്ധ്യത; കേരളത്തിലെ കാലാവസ്ഥയിൽ വലിയ മാറ്റം

rain
കേരള കൗമുദി ഫയൽ ചിത്രം

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തി കൂടിയ ന്യൂനമർദ്ദം തുടരുന്നു. ഇത് ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26ന് രാവിലെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുള്ളതായി അധികൃതർ അറിയിച്ചു.

പടിഞ്ഞാറ് - വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി കൂടുതൽ ശക്തിപ്രാപിച്ച് ഒക്ടോബർ 28ന് രാവിലെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്. ഇക്കാരണങ്ങളാൽ കേരളത്തിൽ ഒക്ടോബർ 27 വരെ അതിതീവ്ര മഴക്ക് സാദ്ധ്യതയുള്ളതായാണ് അറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 30 – 40 കിലോമീറ്റ‌ർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

English Summary

The India Meteorological Department has warned of the possibility of extremely heavy rainfall in Kerala until October 27 due to a low-pressure system over the Arabian Sea and another over the Bay of Bengal, which may intensify into a cyclone. Thunderstorms and winds reaching 30–40 km/h are expected. Kanyakumari coast may experience waves up to 1.2 metres until 11:30 pm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HEAVY RAIN ALERT, BAY OF BENGAL CYCLONE, IMD KERALA WEATHER UPDATE, KERALA MAZHA MUNNARIYIPPU, BENGAL ULKKADAL CHUZHALIKATTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA