SignIn
Kerala Kaumudi Online
Saturday, 24 October 2026 3.34 AM IST

16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി

high-court

കൊച്ചി: പീഡനത്തിനിരയായ 16കാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 27 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതി. പ്രായപൂർത്തിയാകാത്ത കുട്ടി നേരിടുന്ന മാനസികാഘാതവും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പരിഗണിച്ചാണിത്.

പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ഗർഭം തുടരാൻ താത്പര്യമില്ലെന്ന് പെൺകുട്ടിയും അമ്മയും അറിയിച്ചിരുന്നു. ഗർഭച്ഛിദ്രത്തിന് തീരുമാനമെടുക്കാനുള്ള അധികാരം സ്ത്രീക്കാണെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.

ഗർഭച്ഛിദ്രത്തിനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണം. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ ജീവനോടെ ലഭിച്ചാൽ പരിചരണവും ചികിത്സയും ഉറപ്പാക്കണം. ജീവനോടെയല്ല ലഭിക്കുന്നതെങ്കിൽ, കോശങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു സൂക്ഷിക്കണം.

ഡി.എൻ.എ-വിരലടയാള പരിശോധനകൾ ആവശ്യമാണ്. ലൈംഗികാതിക്രമ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണിത്. പെൺകുട്ടിയുടെയും അമ്മയുടെയും രേഖാമൂലമുള്ള സമ്മതം വാങ്ങിയ ശേഷമായിരിക്കണം നടപടികളെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA