SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 AM IST

പുതിയ ഗവർണർക്ക് സ്വീകരണം; സത്യപ്രതിജ്ഞ ഇന്ന്

READ ENGLISH VERSION

mathur

തിരുവനന്തപുരം: നിയുക്ത ഗവർണർ ഓം പ്രകാശ്‌ മാഥൂർ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി ഏഴോടെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15ന് ലോക്ഭവനിൻ ഓഡിറ്റോറിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സിക്കിം ഗവർണറായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാൻ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും മന്ത്രിമാരുമടക്കം 75അംഗ സംഘവും എത്തിയിട്ടുണ്ട്. മാഥൂരിന്റെ 15 ബന്ധുക്കളും എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ബേദൽ സ്വദേശിയാണ്. അവിവാഹിതനാണ്.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, മേയർ വി.വി. രാജേഷ്, വി. മുരളീധരൻ എം.എൽ.എ, എ.ഡി.ജി.പിമാരായ പി. വിജയൻ, ബൽറാം കുമാർ ഉപാദ്ധ്യായ, ദിനേന്ദ്ര കശ്യപ് എന്നിവരും എത്തിയിരുന്നു. പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്പീക്കറും മന്ത്രിമാരും ബൊക്കെ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA