SignIn
Kerala Kaumudi Online
Thursday, 27 August 2026 1.58 AM IST

മെഡിക്കൽ കോഴ്‌സ്: പ്രത്യേക മേൽനോട്ട സമിതി വന്നേക്കും

aa

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനോട് ആലോചിക്കാതെ പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിനും, ഫീസ് നിർണ്ണയത്തിനും മേൽനോട്ട സമിതി നിശ്ചയിച്ചത് വിവാദത്തിൽ. ഉപലോകായുക്തായിരുന്ന ജസ്റ്റിസ് കെ.പി ബാലചന്ദ്രനെ മേൽനോട്ട സമിതി ചെയർമാനാക്കിയതിനെതിരെ മന്ത്രി കെ.മുരളീധരൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം.ജോണിനെ പ്രതിഷേധം അറിയിച്ചതോടെയാണിത്.

ഏകപക്ഷീയ തീരുമാനം റദ്ദാക്കണമെന്ന ആവശ്യത്തോട് അനുകൂല സമീപനമല്ല ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്.മന്ത്രിമാർ തമ്മിൽ ഇതു സംബന്ധിച്ച് ധാരണയായില്ലെങ്കിൽ മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനും ഫീസ് നിർണ്ണയത്തിനും പ്രത്യേക മേൽനോട്ട സമിതിക്കുള്ള സാദ്ധ്യതയേറി. മന്ത്രിമാർ തമ്മിലെ ഭിന്ന നിലപാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ മെഡിക്കൽ കോഴ്‌സുകൾക്ക് വലിയ പങ്കുണ്ടെന്നും ആ പരിഗണന മേൽനോട്ട സമിതി തീരുമാനത്തിലുണ്ടായില്ലെന്നുമുള്ള നിലപാടിലാണ് ആരോഗ്യ മന്ത്രി. മുൻ ഉപലോകായുക്തയെ മേൽനോട്ട സമിതി ചെയർമാനായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന വിമർശനവും ഉയർന്നു. ലോകായുക്ത, ഉപലോകായുക്ത പദവികൾ വഹിച്ചവർ പിന്നീട് സർക്കാറിന് കീഴിൽ നിയമനം നേടരുതെന്ന നിയമം പാലിച്ചില്ലെന്നാണ് പരാതി.

കാര്യമായ പ്രശ്‌നങ്ങളില്ലെന്നും എല്ലാം സെറ്റിൽ ചെയ്യുമെന്നും' മന്ത്രി കെ.മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി വിഷയം സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഞങ്ങൾ എന്നും സംസാരിക്കുന്നുണ്ട്, ഞങ്ങൾ തമ്മിൽ ആലോചിച്ച് തീർത്തോളാം' എന്നായിരുന്നു മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY