SignIn
Kerala Kaumudi Online
Wednesday, 15 July 2026 10.21 PM IST

കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; മലയാളികള്‍ കാത്തിരിക്കുന്ന ടിക്കറ്റ് വില്‍പ്പനയ്ക്ക് തീയതിയായി

READ ENGLISH VERSION
lottery
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ പ്രകാശനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 16ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ. എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി. എ, അനില്‍കുമാര്‍ കെ. എസ്, തുടങ്ങിയവര്‍ സന്നിഹിതരാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപതു പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കുന്നു.

മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷംവീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കുന്നു.

500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ടു വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.

English Summary

onam bumper ticket sale inaugration date fixed

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA