SignIn
Kerala Kaumudi Online
Wednesday, 15 July 2026 11.34 PM IST

കേരളത്തിലെ ഏഴ് സ്‌റ്റേഷനുകള്‍ക്ക് വമ്പന്‍ മേക്കോവര്‍; ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍

railway
ഫയല്‍ ചിത്രം

തിരുവനന്തപുരം: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പൂര്‍ത്തിയായി. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.

ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള രണ്ട് സ്റ്റേഷനുകളും (ചാലക്കുടി, അങ്കമാലി) പാലക്കാട് ഡിവിഷന് കീഴിലുള്ള അഞ്ച് സ്റ്റേഷനുകളിലുമാണ് (തിരൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ റോഡ്, ഫറോക്ക്, തലശ്ശേരി) നവീകരണം പൂര്‍ത്തിയായത്.

യാത്രക്കാര്‍ക്ക് വേണ്ടി അത്യാധുനിക വെയ്റ്റിംഗ് റൂമുകള്‍, നവീകരിച്ച പ്ലാറ്റ്‌ഫോമുകള്‍, മോടിപിടിപ്പിച്ച പ്രവേശന കവാടങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, സ്റ്റേഷന്‍ പ്രദേശത്തെ നവീകരിച്ച ലൈറ്റുകള്‍ എന്നിവയാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ ടിക്കറ്റ് കൗണ്ടറുകളും ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും ഉള്‍പ്പെടെ നവീകരിക്കപ്പെട്ടിട്ടുണ്ട്.

വിവിധ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് അനുവദിച്ച തുക

തിരൂര്‍ - 26.55 കോടി
നിലമ്പൂര്‍ റോഡ് - 16.44 കോടി
പരപ്പനങ്ങാടി - 14.21 കോടി
ഫറോക്ക് - 7.59 കോടി
ചാലക്കുടി - 9.94 കോടി
അങ്കമാലി - 9.28 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY, KERALA, AMRIT STATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA