SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.46 PM IST

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം; പായമ്മയ്ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

-parvathy
പാർവതിക്ക് ഓണശ്ശേരിൽ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരമുള്ള കർമങ്ങൾ നടത്തുന്നു

ചോറ്റാനിക്കര: കാൽ നൂറ്റാണ്ടിലേറെ തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി. ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ ജെ ജേക്കബിന്റെ വീട്ടിലെ സഹായിയായിരുന്ന പാർവതിയുടെ (പായമ്മ -88) സംസ്കാരച്ചടങ്ങാണ് വീട്ടിൽ നടന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രൊഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെ ആറ് വയസുകാരിയായ മകൾ മെറിനെ നോക്കാനാണ് 2000ൽ ഇരുമ്പനം സ്വദേശിയായ പാർവതി വീട്ടിലെത്തുന്നത്. അടുത്ത ബന്ധുക്കൾ ആരുമില്ലായിരുന്ന പാർവതി വൈകാതെ കുടുംബത്തിലെ അംഗമായി മാറി.

വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചവരെ വീട്ടുകാര്യങ്ങളിൽ സജീവമായിരുന്ന പായമ്മ. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അവരെ ഞായറാഴ്ച രാത്രി ചോറ്റാനിക്കര ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവച്ചായിരുന്നു മരണം. രാത്രി തന്നെ മൃതദേഹം ഫാ. ജേക്കബിന്റെ വീട്ടിലെത്തിച്ചു. ഹൈന്ദവ ആചാരപ്രകാരം കർമങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ നടത്തിയത് വൈദികനും ബന്ധുക്കളുമാണ്. പാർവതിയുടെ ബന്ധുവായ സജീവ് അന്ത്യകർമങ്ങൾ നടത്തിയശേഷം എരുവേലി ശ്മശാനത്തിൽ സംസ്കാരം നടത്തി.

English Summary

Hindu last rites were performed for Parvathy (88), a domestic helper, at the home of Orthodox priest Fr. O. J. Jacob in Chottanikkara. Having served the family for over two decades and considered a family member, the priest's family arranged her traditional funeral. A relative conducted the final ceremonies before cremation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARVATHY PAYAMMA, PAYAMMA FUNERAL, CHOTTANIKKARA NEWS, ORTHODOX PRIEST FAMILY, HINDU FUNERAL RITES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA