SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.32 AM IST

ചേരാനല്ലൂർ വാഹനാപകടം: 17കാരന്റെ പിതാവായ ജഡ്‌ജിയുടെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന, നടപടി ഹൈക്കോടതി നിർദ്ദേശപ്രകാരം

READ ENGLISH VERSION
cheranalloor-incident
ജയബാലകൃഷ്‌ണന്റെ വീട്ടിലെത്തിയ എഡിജിപി വിജയൻ

കൊച്ചി: ചേരാനല്ലൂരിൽ ജയബാലകൃഷ്‌ണനെ ബെൻസ്‌ കാർകൊണ്ട്‌ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ പിതാവിന്റെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന. ആലുവയിലെ ഫ്‌ളാറ്റിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന.

അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ റിട്ട് ഹർജി സമ‌ർപ്പിക്കുന്നുണ്ട്. 17കാരന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യമാണ് കുടുംബം ഉന്നയിക്കുക. ജ‌ഡ്‌ജിക്കെതിരെയും നടപടിവേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. പൊലീസ് നടപടികളിൽ സംതൃപ്തി പ്രകടിപ്പിച്ച കുടുംബം നിയമനടപടികൾ തുടരുമെന്ന് അറിയിച്ചു. ജഡ്ജിയെ സർവീസിൽ നിന്ന് മാറ്റിനിറുത്തണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡ് 17കാരന് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതിയെയും സമീപിക്കും.ആറരയോടെ ചേരാനല്ലൂർ സ്റ്റേഷനിലെത്തിയ ജയബാലകൃഷ്ണന്റെ മക്കളായ ഭരത് ശങ്കർ, ഭദ്രകീർത്തി, ഭാഗ്യ ദർശൻ എന്നിവർ ഒമ്പതര വരെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

അതേസമയം, താനറിയാതെയാണ് മകൻ കാറെടുത്ത് പോയതെന്നാണ് ജഡ്ജിയുടെ മൊഴി. മകന്റെ മൊഴിയും ഇതിനു സമാനമാണ്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും മകൻ പറഞ്ഞു. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യങ്ങളോട് വിമുഖത കാട്ടിയ ജഡ്ജി ചോദ്യം ചെയ്യാൻ കോടതി ഉത്തരവുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചു. 17 കാരൻ മുമ്പും കാർ ഓടിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം, സമൂഹമാദ്ധ്യമ പേജുൾപ്പെടെ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു.

English Summary

Police searched the Aluva flat of the 17-year-old accused in the case involving the death of Jayabalakrishnan, who was allegedly hit by a vehicle in Cheranalloor. Police are also examining CCTV footage related to the incident. The search was conducted in accordance with a High Court directive.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT, KERALA POLICE RAID, JUDGE HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA