SignIn
Kerala Kaumudi Online
Sunday, 11 October 2026 1.28 AM IST

മൺസൂൺ ടൈംടേബിൾ 20ന് തീരും, 21മുതൽ ട്രെയിൻ സമയത്തിൽ മാറ്റം

READ ENGLISH VERSION
dd

തിരുവനന്തപുരം:കൊങ്കൺപാത വഴി സർവ്വീസ് നടത്തുന്ന മംഗള, നേത്രാവതി അടക്കമുളള ട്രെയിനുകളുടെ സമയത്തിൽ 21മുതൽ മാറ്റമുണ്ടാകും.

ജൂൺ 15ന് നിലവിൽവന്ന

മൺസൂൺ ടൈംടേബിളിന്റെ കാലാവധി 20ന് അവസാനിക്കും. ഇതുവഴിയുള്ള

ട്രെയിനുകളുടെ സമയം അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം(എൻ.ടി.ഇ.എസ്.) പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിന് സമയമാറ്റമുണ്ടാകില്ല.രാവിലെ 9.15ന് തന്നെ പുറപ്പെടും. ഷൊർണ്ണൂരിൽ വൈകിട്ട് 3.40ന് പകരം 4.20നും കണ്ണൂരിൽ 6.37ന് പകരം 7.32നുമെത്തും.തിരുവനന്തപുരത്തേക്കുള്ള മടക്കസർവ്വീസിൽ മംഗലാപുരത്ത് രാവിലെ 5.45ന് പകരം 4.20നെത്തും. കണ്ണൂരിൽ 8.07ന് പകരം 6.32നും എറണാകുളത്ത് 2.10ന് പകരം 12.20നും തിരുവനന്തപുരത്ത് വൈകിട്ട് 7.35ന് പകരം 6.10നുമെത്തും. മംഗളഎക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സമയം മാറും. രാവിലെ 10.30ന് പകരം ഉച്ചയ്ക്ക് 1.25നാണ് പുറപ്പെടുക. മടക്കസർവ്വീസിൽ മംഗലാപുരത്ത് രാത്രി 11.35ന് പകരം രാത്രി 10.35നെത്തും. ഷൊർണ്ണൂരിൽ പുലർച്ചെ 5.15ന് പകരം 4.10നെത്തും. എറണാകുളത്ത് 8ന് പകരം 7.30ന് എത്തും.

മറ്റുട്രെയിനുകളുടെ സമയമാറ്റം:

(നിലവിലെസമയം ബ്രാക്കറ്റിൽ)

എറണാകുളം ജംഗ്ഷൻ-അജ്മീർ മരുസാഗർ എക്സ്പ്രസ് രാത്രി 10.25ന് പുറപ്പെടും (നിലവിൽവൈകിട്ട് 6.50).


എറണാകുളം ജംഗ്ഷൻ-പുണെ:രാവിലെ 5.15ന് പുറപ്പെടും (പുലർച്ചെ2.15ന്).


തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി: രാത്രി 7.15ന്. (ഉച്ചയ്ക്ക്2.40ന്).


എറണാകുളം ജംഗ്ഷൻ-ഓഖ എക്സ്പ്രസ്: രാത്രി 10.25ന്(രാത്രി8.25ന്).


തിരുവനന്തപുരം നോർത്ത്-ചണ്ഡീഗഢ് സമ്പർക്കക്രാന്തി: രാവിലെ 9.10ന്.(പുലർച്ചെ4.50ന്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA