SignIn
Kerala Kaumudi Online
Sunday, 11 October 2026 1.28 AM IST

'കരാർ അടിമ' പരാമർശം വാൻസിനെതിരെ പ്രതിഷേധം ശക്തം

j-d-vance

വാഷിംഗ്ടൺ: ഇന്ത്യക്കാരടക്കം എച്ച് - 1 ബി വിസയിലെത്തുന്ന വിദേശ തൊഴിലാളികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദേശ പ്രൊഫഷണലുകളെ 'കരാർ അടിമകൾ' എന്നാണ് വാൻസ് വിശേഷിപ്പിച്ചത്. അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരം ഇവർ തട്ടിയെടുക്കുന്നുവെന്നും ആരോപിച്ചിരുന്നു. വാൻസിന്റെ പരാമർശത്തെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. വിദേശ തൊഴിലാളികൾക്ക് സ്ഥിര താമസം (ഗ്രീൻ കാർഡ്) സ്പോൺസർ ചെയ്യാനുള്ള പദ്ധതിയിൽ നിന്ന് ഇന്ത്യൻ ഐ.ടി കമ്പനികളെയടക്കം പുറത്താക്കിയതിന് പിന്നാലെയായിരുന്നു വാൻസിന്റെ പരാമർശം. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രൊഫഷണലുകളാണ് എച്ച് - 1 ബി വിസയെ കൂടുതൽ ആശ്രയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: J D VANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA