
ന്യൂഡൽഹി: ഫ്ളൈ ദുബായ് വിമാനം ഇന്ത്യക്കാരനായ പൈലറ്റ് സ്‌മിത് മച്ചാറിനെ വധിച്ച് റാഞ്ചാൻ ശ്രമിച്ച കുറ്റത്തിന് ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു.
കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് 2016-ലെ വിമാനം ആന്റി-ഹൈജാക്കിംഗ് നിയമത്തിലെ വകുപ്പും യു.എ.പി.എയും ചുമത്തിയാണ് കേസ്.
ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പോയ വിമാനമാണെങ്കിലും ഒമാനി സഹ പൈലറ്റിന്റെ അക്രമത്തിന് ഇരയായത് ഇന്ത്യക്കാരനായതിനാൽ
എൻ.ഐ.എയുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അബുദാബി ആശുപത്രിയിൽ സ്‌മിത് മച്ചാർ സുഖം പ്രാപിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |