
തിരുവനന്തപുരം: ലഹരിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കൂടുതൽ നാർക്കോട്ടിക് കോടതികൾ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. തൃശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ എൻ.ഡി.പി.എസ് കോടതികൾക്ക് മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ കോടതികൾ വരും. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളിൽ പ്രതികൾ റിമാൻഡിലായിരിക്കെ തന്നെ വിചാരണ നടത്തും. സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കും. ലഹരി, ഗുണ്ടാ കേസുകളിലെ 89പ്രതികൾക്കെതിരേ അടുത്തിടെ കാപ്പ ചുമത്തി. ഓപ്പറേഷൻ തൂഫാനിൽ 200കോടിയിലേറെ വിലയുള്ള ലഹരിയാണ് ഇതുവരെ പിടിച്ചെടുത്തത്. 60 കേസുകളിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി. ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് ആരാധനാലയങ്ങളിലടക്കം ബോധവത്കരണം നടത്തുന്നുണ്ടെന്നും പാറയ്ക്കൽ അബ്ദുള്ളയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കേരളം കാത്തിരുന്ന വലിയ നീക്കമാണ് ഓപ്പറേഷൻ തൂഫാനെന്നും ആഭ്യന്തര മന്ത്രിയെ നിയമസഭ അനുമോദിക്കുന്നതായും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |