
തിരുവനന്തപുരം: ഓണം വിപണിയിൽ സപ്ലൈകോയുടെ വിറ്റുവരവ് ഇപ്പോൾ 422.17 കോടി രൂപ കവിഞ്ഞു. ഇന്നലെ വൈകിട്ട് 4 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു.
ഇത്തവണ ആഗസ്റ്റ് ഒന്നുമുതൽ 25 ദിവസംകൊണ്ടു മാത്രം 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്.
മിക്ക സബ്സിഡി സാധനങ്ങൾക്കും വില വർദ്ധിപ്പിക്കാതെയും പലതിനും വിലകുറച്ചുമാണ് വില്പന. ജനങ്ങൾ സപ്‌ളൈകോയെ മുൻവർഷങ്ങളിലേതിനേക്കാൾ ആശ്രയിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെളിച്ചെണ്ണ ഉൾപ്പെടെ പലതിന്റെയും വില പിടിച്ചു നിറുത്തിയതാണ് മികവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |