SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 AM IST

ടി.വി.അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി

aa

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ടി.വി. അനുപമയെ അതിൽനിന്ന് ഒഴിവാക്കി.വകുപ്പ് മന്ത്രി സി.പി. ജോണിന്റെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസമാണ് കാരണമെന്ന് സൂചന. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഗതാഗത കമ്മിഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു.

കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് പുതിയ സെക്രട്ടറി.

ഇനി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് അനുപമ.എങ്കിലും ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ മുഴുവൻ സമയ അധിക ചുമതല തുടർന്നും വഹിക്കും.

പൊതുഭരണ വകുപ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ മാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്.

ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും നൽകി. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പദവിയും ബാലമുരളി വഹിക്കും.

ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TV ANUPAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA