കൽപ്പറ്റ: വയനാട് കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് മരണം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. കള്ളാടിയിൽ മീനാക്ഷിപാലത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കപ്പാത നിർമാണ മേഖലയിലാണ് മണ്ണിടിഞ്ഞത്. നിലവിൽ ഒമ്പത് പേർ ചികിത്സയിലാണ്. ആറുപേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മേപ്പാടിക്ക് സമീപമാണ് അപകടം നടന്നത്.
മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്നാണ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് മണ്ണിടിച്ചിലിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തം ദൗർഭാക്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. വയനാട് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിലുണ്ടായതിന് പിന്നാലെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
A landslide in Wayanad's Kalladi, near Meppadi, has resulted in four confirmed deaths. The incident, near a tunnel construction site this morning following heavy rain, has left many suspected trapped, with nine receiving treatment and six reported missing. Rescue operations are underway, and a red alert has been declared in the district.
ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂർ (35), രജനീഷ് (27), തൻമയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ് ഐ സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്.
വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
പ്രിയങ്ക ഗാന്ധി എംപി വയനാട് കളക്ടറുമായി ഫോണിൽ സംസാരിച്ചു. തുരങ്കപാതയിലെ അപകത്തിൽ വിവരങ്ങൾ തേടി.
മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയർ ഫോഴ്സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി.
രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുരങ്കപാത ഇപ്പോൾ ഉദ്ഘാടനം ചെയ്യേണ്ട കാര്യമില്ലെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്, തട്ടിക്കൂട്ടിയ പാതയാണിതെന്ന് വയനാട് കള്ളാടിയിലുണ്ടായ ദുരന്തത്തെ കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു
മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം മൂന്നായി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ആറുപേരെ കാണാനില്ല.
ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാരായ പതിനഞ്ച് പേർ ക്യാബിനകത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചു.
തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് മന്ത്രി ടി സിദ്ദിഖ്. നിലവിൽ ആറുപേർ നിലവിൽ ചികിത്സയിലാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്.
ജില്ലാ കളക്ടർ സ്ഥലത്തെത്തി. സംസ്ഥാന ദുരന്ത അതോറിറ്റി ചെയർമാൻ ശേഖർ കുര്യാക്കോസിനോട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനങ്ങളും രക്ഷപ്രവർത്തനവും ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചെന്നാണ് വിവരം. ആറുപേർ ആശുപത്രിയിലാണ്.
മീനങ്ങാടിയില്‍ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നുവെന്ന് വാർഡ് അംഗം അറിയിച്ചു.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിൽ എത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്തെത്തി. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്.
അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സികെ കാസിം പറഞ്ഞു.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണുവെന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിനെ തുടർന്ന് മേപ്പാടി - ചൂരൽ മല റോഡിൽ ഗതാഗതം തടസം ഉണ്ടായി.
ഇന്നലെ വയനാട്ടിൽ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തി.
രണ്ട് പേരെ ആശുപത്രിയിലെത്തിച്ചു. എൻഡിആർഎഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |