കുട്ടനാട്: എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയന് കീഴിലെ വിവിധ ശാഖായോഗങ്ങളിൽ നിന്ന് കഴിഞ്ഞ അദ്ധ്യയന വർഷം ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ഹൈസ്ക്കൂൾ കുട്ടികളെയും അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമ്മേളനം യൂണിയൻ ചെയർമാൻ പി.വി ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ ടി.എസ്.പ്രദീപ്കുമാർ, എം.പി.പ്രമോദ്, എ.കെ ഗോപിദാസ്, അഡ്വ.എസ്.അജേഷ് കുമാർ, പി.ബി.ദിലീപ്, കെ.കെ.പൊന്നപ്പൻ, പോഷക സംഘടന ഭാരവാഹികളായ സജിനി മോഹനൻ, ടി.എസ്.ഷിനുമോൻ, ബിജു തങ്കപ്പൻ, മോഹനൻ ശാന്തി, ടി.എസ് അഭിഷേക് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |