കൊല്ലം: വിശാലമായ ലോകത്തേക്കുള്ള വാതിലാണ് പത്രങ്ങളെന്ന് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) ജില്ലാ സെക്രട്ടറി എസ്. സജിത് പറഞ്ഞു. അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിൽ വളരെ പരിമിതമായ അറിവുകളാണുള്ളത്. ലോകത്തുണ്ടാകുന്ന പുതിയ കണ്ടെത്തലുകളും സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളും അറിയാൻ പത്രവായന അനിവാര്യമാണ്. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയാൽ, ജീവിക്കുന്ന ലോകവുമായി ബന്ധമുണ്ടാകില്ല. പുതിയകാലത്ത് വിദ്യാർത്ഥികൾക്ക് കാലിക വിജ്ഞാനം അനിവാര്യമാണ്. പത്രങ്ങളിൽ വരുന്ന ആനുകാലിക വിജ്ഞാനം എഴുതി സൂക്ഷിക്കുന്നത് മത്സര പരീക്ഷകളിൽ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാജു മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബി. ബിജു, ജയകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. വിനിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ബിനോയ് നന്ദിയും പറഞ്ഞു. എസ്. സജിത് ആണ് സ്കൂളിൽ കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |