
ചേർത്തല: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. കെ.പി.എസ്. ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.ജോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി എ.ജെ.ഡൊമിനിക് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവഹക സമിതി മുൻ അംഗം പി.ആർ.യേശുദാസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന നിർവഹക സമിതി അംഗം വി.ശ്രീഹരി,ജില്ലാ സെക്രട്ടറി ഇ.ആർ.ഉദയകുമാർ,സംസ്ഥാന കമ്മിറ്റി അംഗം ജോൺ ബ്രിട്ടോ,സംസ്ഥാന ഐ.ടി സെൽ ചെയർമാൻ പി.ആർ.രാജേഷ്, കെ.ഡി.അജിമോൻ,ടി.പി.ജോസഫ്,ബാബുരാമചന്ദ്രൻ,ജോമി ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |