SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.58 AM IST

ഇൻഷുറൻസ് കമ്പനിക്ക് പിഴ

ചേർത്തല: ചികിത്സാരേഖകൾ ഹാജരാക്കിയിട്ടും ചെലവ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു.തുറവൂർ തിരുമലഭാഗം കൊല്ലംപറമ്പിൽ കെ.എസ്.പുരുഷോത്തമൻ നൽകിയ ഹർജിയിലാണ് നാഷണൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകാൻ ഡി.ബി.ബിനു പ്രസിഡന്റായി സമിതിയുടെ ഉത്തരവ്.15506 രൂപചെലവുതേടിയാണ് പുരുഷോത്തമൻ ചികിത്സിച്ച ആശുപത്രിവഴിയും നേരിട്ടും കമ്പനിയെ സമീപിച്ചത്. 20വർഷമായി പോളിസി അടയ്ക്കുന്ന അദ്ദേഹം മാസങ്ങൾ കയറിയിറങ്ങിയിട്ടുംഫലമുണ്ടായില്ല.തുടർന്നാണ് കോടതിയെ സമീപിച്ചത്. 15506 രൂപയ്ക്ക് പുറമെ 25000 മാനസിക വ്യഥക്കും,10000 നിയമ ചെലവിനായും നൽകാനും ഉത്തരവായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL