
മാരാരിക്കുളം: മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ മൂന്നാം ഓർമ്മദിനം പുഷ്പാർച്ചന,അനുസ്മരണ സമ്മേളനം,മെഡിക്കൽ ക്യാമ്പ് എന്നിവയോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.കെ.എസ്.മനോജ് നിർവഹിച്ചു.കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം കെ.വി.മേഘനാദൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സിനിമോൾ സുരേഷ്, എം.വി. സുദേവൻ,എൻ.എ.അബൂബക്കർ ആശാൻ,കെ.പി.ബിജു,സിയാദ് തോപ്പൻ,കെ.ഒ.ജോണി,അഡ്വ.പി.എ.സമീർ, റസീന ഷിജാസ്,എൻ.എ.സിയാദ് മേത്തർ,കെ.വേണുഗോപാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |