SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.58 AM IST

ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം

തുറവൂർ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് മാതൃകയിൽ 60 വയസ് പിന്നിട്ടവർക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിശദാശംങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വയോജന വകുപ്പ് രൂപീകരിച്ചതിൽ യോഗം അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് സി.വാമദേവ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.രാജപ്പൻ റിപ്പോട്ട് അവതരിപ്പിച്ചു. സി.എസ്. സച്ചിത്ത്, കെ.പി.പുഷ്ക്കരൻ,മോഹനൻ,ടി.ആർ ബാഹുലേയൻ, സഹദേവൻ,അംബുജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL