SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.58 AM IST

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: വലിയചുടുകാട്​ രക്തസാക്ഷിമണ്ഡപത്തിന്​ മുന്നിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന്​ ഗുരുതരപരിക്ക്​. ആലപ്പുഴ സ്വദേശിയായ സാബുവിന്റെ മകൻ സഞ്ജയ്ക്ക്​ (26) ആണ്​ പരിക്കേറ്റത്​. ഇന്നലെ വൈകിട്ട്​ 3.45നായിരുന്നു​ സംഭവം. കളർകോട്​ ഭാഗത്തുനിന്ന്​ തിരുവമ്പാടി ഭാഗത്തേക്ക്​ പോകവേ,​ എതിരെ വന്ന വാഹനമാണ്​ ഇടിച്ചായിരുന്നു അപകടം​. ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട്​ ആലപ്പുഴ മെഡിക്കൽകോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയടിച്ച്​ റോഡിലേക്ക്​ വീണ് അബോധവസ്ഥയിലായ​ യുവാവിനെ നാട്ടുകാരാണ്​ ആശുപത്രിയിൽ എത്തിച്ചത്​. ഇടിച്ച വാഹനം നിറുത്താതെ പോയി. കാറിടിച്ചാണ്​ അപകടമുണ്ടായതെന്ന്​ അറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL