SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.41 AM IST

ഉത്രാട പുലരിയിൽ കാഴ്ചക്കുല സമർപ്പണം

ambala

അമ്പലപ്പുഴ: പുണ്യ ജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മമോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാടപ്പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക്. പ്രഭാത ശ്രീബലിക്കു ശേഷം തിരുനടയിൽ തൂശനില വിരിച്ച് ക്ഷേത്രം തന്ത്രിമാരായ പുതുമന ദാമോദരൻ നമ്പൂതിരി, വാസു ദേവൻ നമ്പൂതിരി, ഈശാനൻ നമ്പൂതിരി എന്നിവർ ആദ്യ കുലകൾ ദേവന് സമർപ്പിച്ചു. തുടർന്ന് മേൽശാന്തിമാരായ യദു കൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരും കുലകൾ സമർപ്പിച്ചു. ഇലകൾ നിരത്തി വെച്ച നമസ്കാര മണ്ഡപത്തിൽ ക്ഷേത്രം കോയ്മ സ്ഥാനി വി. ജെ. ശ്രീകുമാർ വലിയമഠം, പള്ളിപ്പാന അവകാശി സി. ഹരിദാസ് വേലൻ പറമ്പ്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ജെ. ആശാ കുമാരി,ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസർ ലേഖ. ആർ. പണിക്കർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ, ക്ഷേത്ര വികസന ട്രസ്റ്റ്‌ പ്രസിഡന്റ്‌ എ. രാജാഗോപാലൻ ഉണ്ണിത്താൻ, കുടുംബ വേദി ചെയർമാൻ ഹരികുമാർ തട്ടാരുപറമ്പിൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ 10 വരെ നിരവധി ഭക്ത ജനങ്ങൾ മണ്ഡപത്തിൽ കുലകൾ സമർപ്പിച്ചു. ണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL