കൊല്ലം: ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന നൽകുന്ന ആർ.ശങ്കർ സ്മാരക പുരസ്കാരത്തിന് പൂർവ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ-സാമുദായിക-രാഷ്ട്രീയ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം. 2025-26 വർഷം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ച പൂർവ വിദ്യാർത്ഥികൾക്കും, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയ പൂർവ വിദ്യാർത്ഥികളുടെ മക്കൾക്കും പുരസ്കാരത്തിന് അപേക്ഷിക്കാം. നവംബർ 8ന് കോളേജിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും. അപേക്ഷകൾ ബാലചന്ദ്രൻ ഇരവിപുരം, സെക്രട്ടറി, അമ്മവീട്, ഇല്ലം നഗർ 6, കൊല്ലം 11 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. ഫോൺ: 9447247730.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |