കൊല്ലം: വന്ധ്യത മൂലം സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെയും വേദനയുടെയും കഥ പറയുന്ന കൊല്ലം ചൈതന്യയുടെ 46-ാമത് നാടകം 'അതിജീവനത്തിന്റെ മാധുര്യം" ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊല്ലം ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനാകും. എൻ.രാജേന്ദ്രൻ, ഉഷഉദയൻ ചൈതന്യ, പ്രൊഫ. ജി.മോഹൻദാസ്, സലീം നാരായണൻ, കെ.സുന്ദരേശൻ എന്നിവർ സംസാരിക്കും. പ്രദീപ് ആശ്രാമം രചിച്ച നാടകം ഉഷ ഉദയൻ ചൈതന്യയാണ് സംവിധാനം ചെയ്യുന്നത്. പ്രവേശനം സൗജന്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |