
മുഹമ്മ: മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗവ. എൽ പി സ്കൂളിൽ പോഷണ മാസം ആചാരിച്ചു. പോഷകാഹാര പ്രദർശനം, കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഹെൽത്തി സ്നാക്ക് മത്സരം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് നസീമ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എൻ.ആർ.മോഹിത്ത്, ബാബു വടക്കേചിറ, ബ്ലോക്ക് മെമ്പർ.എൻ.ടി.റെജി, എം.എസ്.ലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി, പ്രിൻസിപ്പൽ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |