
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ലോക കാഴ്ചദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. രാജൻ കെ.ആർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എ.എസ്. കവിത കാഴ്ച ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഴ്ച ദിന വിഷയാവതരണം കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. സുനിത നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടിറ്റോ റഹീം, റെസ്പിറേറ്ററി മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ. വേണുഗോപാൽ. ലേ സെക്രട്ടറി കെ, ബീന മോൾ എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |